മരണ സര്‍ട്ടിഫിക്കറ്റിലെ അപാകത മൂലം കോവിഡ് മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തടയരുത്; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ന്യൂഡെല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം മരണ സര്‍ട്ടിഫിക്കറ്റിലെ അപകാത കാരണം തടയരുതെന്ന് സംസ്ഥാനഘ്ഘളോട് സുപ്രീം കോടതി. മരണസര്‍ട്ടിഫിക്കറ്റില്‍ കോവിഡ് മരണമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണത്താല്‍ 50,000 രൂപയുടെ നഷ്ടപരിഹാരം തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി നിര്‍ദേശപ്രകാരം കോവിഡ് ഇരകള്‍ക്ക് ദേശീയ ദുരന്ത നിവാരണ അതോറിട്ടി(എന്‍.ഡി.എം.എ.) അനുവദിച്ച നഷ്ടപരിഹാര പദ്ധതി കൂടുതല്‍ ജനങ്ങളിലേയ്ക്കെത്തിക്കാന്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഇവ സംബന്ധിച്ച പരസ്യം വിപുലമായി നല്‍കണമെന്ന് ജസ്റ്റീസുമാരായ എം.ആര്‍. ഷായും […]

ന്യൂഡെല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം മരണ സര്‍ട്ടിഫിക്കറ്റിലെ അപകാത കാരണം തടയരുതെന്ന് സംസ്ഥാനഘ്ഘളോട് സുപ്രീം കോടതി. മരണസര്‍ട്ടിഫിക്കറ്റില്‍ കോവിഡ് മരണമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണത്താല്‍ 50,000 രൂപയുടെ നഷ്ടപരിഹാരം തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സുപ്രീം കോടതി നിര്‍ദേശപ്രകാരം കോവിഡ് ഇരകള്‍ക്ക് ദേശീയ ദുരന്ത നിവാരണ അതോറിട്ടി(എന്‍.ഡി.എം.എ.) അനുവദിച്ച നഷ്ടപരിഹാര പദ്ധതി കൂടുതല്‍ ജനങ്ങളിലേയ്ക്കെത്തിക്കാന്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഇവ സംബന്ധിച്ച പരസ്യം വിപുലമായി നല്‍കണമെന്ന് ജസ്റ്റീസുമാരായ എം.ആര്‍. ഷായും എ.എസ്. ബൊപ്പണ്ണയും ഉള്‍പ്പെട്ട ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്ന കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം കഴിഞ്ഞ ദിവസം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

മരണ സര്‍ട്ടിഫിക്കറ്റ് കിട്ടിയതില്‍ പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികൃതരെ സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആര്‍.ടി.പി.സി.ആര്‍. പരിശോധനകള്‍ പോലുള്ള ആവശ്യരേഖകള്‍ ഹാജരാക്കുന്നപക്ഷം മരണസര്‍ട്ടിഫിക്കറ്റില്‍ അധികൃതര്‍ക്ക് തിരുത്തല്‍ വരുത്താമെന്നും എന്നിട്ടും പരാതിയുണ്ടെങ്കില്‍ പരാതി പരിഹാര സംവിധാനത്തെ സമീപിക്കാവുന്നതാണെന്നുംകോടതി ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it