ന്യൂഡല്‍ഹി: ഡെല്‍ഹിയില്‍ പതുയിലധികം ആളുകള്‍ക്കും കോവിഡ് വന്നുപോയെന്ന് സര്‍വെ. ഡെല്‍ഹി നിവാസികളിലെ 56.13 ശതമാനം പേര്‍ക്കും കോവിഡ് വന്ന് പോയതായാണ് അഞ്ചാമത് സെറോളജിക്കല്‍ സര്‍വെ ഫലം കാണിക്കുന്നതെന്ന് ഡെല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ അറിയിച്ചു. ഡെല്‍ഹി നഗരത്തിലെ രണ്ട് കോടി ജനങ്ങളും ആര്‍ജിത പ്രതിരോധ ശേഷി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡെല്‍ഹിയിലെ 56.13 ശതമാനം ജനങ്ങളില്‍ ആന്റിബോഡികള്‍ കണ്ടെത്തിയിട്ടുണ്ട്. ജനുവരി 15 മുതല്‍ 23 വരെ 28,000 സാമ്പിളുകളാണ് പിരശോധിച്ചത്. വടക്കന്‍ ഡെല്‍ഹിയില്‍ 49 ശതമാനം പേരിലും തെക്കന്‍ ഡെല്‍ഹിയില്‍ 62.18 ശതമാനം പേരിലും ആന്റിബോഡി കണ്ടെത്തി.
ദിനംപ്രതി 200 എന്ന തോതിലേക്ക് പോസിറ്റീവ് കേസുകള്‍ കുറയുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഒരു കാരണവശാലും ജനങ്ങള്‍ മാസ്ക് ധരിക്കാതിരിക്കരുതെന്നും രോഗം പടരാതിരിക്കാനായി നാം സ്വീകരിക്കുന്ന പ്രതിരോധ മാര്‍ഗങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രി പറഞ്ഞു.