തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമന് അന്തരിച്ചു. 95 വയസായിരുന്നു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് കടന്നു വന്ന്, കെ.പി.സി.സി വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നി പദവികള്‍ അലങ്കരിച്ചു. പഞ്ചായത്ത് അംഗമായി പാര്‍ലമെന്ററി ജീവിതം ആരംഭിച്ച വക്കം മുഖ്യമന്ത്രിയുടെ ചുമതല വരെ വഹിച്ചു. അഞ്ചു തവണ ആറ്റിങ്ങലില്‍ നിന്നും നിയമസഭ അംഗമായി. മൂന്ന് തവണ മന്ത്രിയും രണ്ട് തവണ ലോകസഭാ അംഗവും മിസോറാം, ത്രിപുര ഗവര്‍ണറും ഏറ്റവും കൂടുതല്‍ കാലം നിയമസഭ സ്പീക്കറുമായിരുന്നു.