ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തിങ്കളാഴ്ച തുടക്കമാകും. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനമെന്ന പ്രത്യേകതയുണ്ട്. രണ്ടാംഘട്ട സമ്മേളനത്തില്‍ 2021-22 വര്‍ഷത്തേയ്ക്കുള്ള വിവിധ ഗ്രാന്റുകള്‍ പാസാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
നിരവധി ബില്ലുകളും സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ എട്ടിനാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നത്. ജനുവരി 29നാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. ഫെബ്രുവരി ഒന്നിനായിരുന്നു ബജറ്റ്.