ന്യൂഡല്‍ഹി: മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവെച്ചു. മുസ്ലിം ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണം. രാജിക്കത്ത് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന് കൈമാറി. കമ്മിറ്റിയോട് രാജിക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ ആക്ടിംഗ് പ്രസിഡന്റായി ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുണ്ടെന്നും സാബിര്‍ ഗഫാര്‍ കത്തില്‍ വ്യക്തമാക്കി. സാബിര്‍ തന്നെയാണ് രാജിക്കത്ത് പുറത്തുവിട്ടത്.
ഉടന്‍ തന്നെ അദ്ദേഹം പാര്‍ട്ടി വിട്ടേക്കുമെന്നും സൂചനയുണ്ട്. പശ്ചിമ ബംഗാളില്‍ ആത്മീയ നേതാവ് അബ്ബാസ് സിദ്ദീഖി രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അബ്ബാസ് സിദ്ദീഖി രൂപീകരിക്കുന്ന ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടെന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ബംഗാളില്‍ സഖ്യം വേണമെന്ന നിലപാടിലായിരുന്നു സാബിര്‍. എന്നാല്‍ ലീഗ് നേതൃത്വം ഇതിനെ എതിര്‍ത്തതോടെയാണ് സാബിര്‍ രാജി സമര്‍പ്പിച്ചതെന്നാണ് വിവരം. ഉവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മുമായി സഖ്യത്തിലേര്‍പ്പെടുന്ന പാര്‍ട്ടിയാണ് സെക്യുലര്‍ ഫ്രണ്ട്. ഇവരെ പിന്തുണക്കുന്നത് മമതയ്ക്ക കിട്ടുന്ന മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായേക്കുമെന്നും ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നുമുള്ള നിലപാടാണ് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചത്.