ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലില്‍ വെട്ടിപ്പ് നടത്തി 67000 രൂപ തട്ടിയെടുത്തു; ജീവനക്കാരനെതിരെ കേസ്

തൃക്കരിപ്പൂര്‍: ഉപഭോക്താക്കളുടെ വൈദ്യുതിബില്ലില്‍ വെട്ടിപ്പ് നടത്തി 67000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ വി. രാജീവനെ(45)തിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. പടന്ന സെക്ഷന്‍ ഓഫീസിലെ എഞ്ചിനീയറുടെ പരാതിയിലാണ് കേസ്. 2018 മുതല്‍ രാജീവന്‍ പടന്ന സെക്ഷന്‍ ഓഫീസില്‍ ലൈന്‍മാന്‍ തസ്തികയില്‍ ജോലി ചെയ്യുന്നതിനിടെ ക്യാഷ് കൗണ്ടറില്‍ ഉപഭോക്താക്കള്‍ അടക്കുന്ന പണം സ്വീകരിക്കുന്ന ജോലിയും ചെയ്തിരുന്നു. ഉപഭോക്താക്കളില്‍ നിന്ന് ബില്‍തുക കൃത്യമായി വാങ്ങിയിരുന്ന രാജീവന്‍ കണക്കില്‍ കൃത്രിമം കാണിച്ചുവെന്നാണ് […]

തൃക്കരിപ്പൂര്‍: ഉപഭോക്താക്കളുടെ വൈദ്യുതിബില്ലില്‍ വെട്ടിപ്പ് നടത്തി 67000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ വി. രാജീവനെ(45)തിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. പടന്ന സെക്ഷന്‍ ഓഫീസിലെ എഞ്ചിനീയറുടെ പരാതിയിലാണ് കേസ്. 2018 മുതല്‍ രാജീവന്‍ പടന്ന സെക്ഷന്‍ ഓഫീസില്‍ ലൈന്‍മാന്‍ തസ്തികയില്‍ ജോലി ചെയ്യുന്നതിനിടെ ക്യാഷ് കൗണ്ടറില്‍ ഉപഭോക്താക്കള്‍ അടക്കുന്ന പണം സ്വീകരിക്കുന്ന ജോലിയും ചെയ്തിരുന്നു. ഉപഭോക്താക്കളില്‍ നിന്ന് ബില്‍തുക കൃത്യമായി വാങ്ങിയിരുന്ന രാജീവന്‍ കണക്കില്‍ കൃത്രിമം കാണിച്ചുവെന്നാണ് പരാതി. കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗം നടത്തിയ ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് പരാതി നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. രാജീവനെതിരെയുള്ള ശിക്ഷാനടപടികള്‍ കെ.എസ്.ഇ.ബി നേരത്തെ സ്വീകരിച്ചിരുന്നു.

Related Articles
Next Story
Share it