ന്യൂഡല്‍ഹി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സുപ്രീംകോടതി വിധിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് നല്കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയിക്ക് നോട്ടീയ് അയച്ചു.നാലാഴ്ച്ചക്കകം മറുപടി നല്കാന് നിര്‍ദ്ദേശിച്ചുകൊണ്ടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്. മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപ വീതം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2017 ജനുവരി പത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാര വിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് ഇരകള്‍ 2017ല്‍ സുപ്രീംകോടതിയില്‍ കോടതി അലക്ഷ്യഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2019 ജുലായിയില്‍ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ ഇതുവരെയും തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എട്ട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം എന്തുകൊണ്ട് നല്‍കിയില്ലെന്ന് കോടതി ആരാഞ്ഞു. ഇരകള്‍ക്ക് വേണ്ടി അഡ്വ. പി.എസ് സുധീര്‍ ഹാജരായി.