മഞ്ചേശ്വരം: മഞ്ചേശ്വരം ഉദ്യാവറില്‍ ഫോട്ടോസ്റ്റാറ്റ് കടയുടെ ഷട്ടര്‍ തകര്‍ത്ത് 7,500 രൂപയും 12,500 രൂപയുടെ സാധനങ്ങളും കവര്‍ന്നു. ഫര്‍ണിച്ചര്‍ കടയിലും മോഷണശ്രമമുണ്ടായി. കുഞ്ചത്തൂര്‍ ഉദ്യാവാറിലെ ഖദീജയുടെ ഉടമസ്ഥതയിലുള്ള ട്രാക്ക് ആന്റ് പാക്ക് എന്ന കടയിലാണ് കവര്‍ച്ച നടന്നത്.
ഫോട്ടോ പ്രിന്റിംഗ് മെഷിന്, മൊബൈല്‍ കവര്‍, ബാറ്ററി തുടങ്ങിയ 12,500 രൂപയുടെ സാധനങ്ങളും 7,500 രൂപയുമാണ് കവര്‍ന്നത്. ഇതിന് സമീപത്തെ ബി.എസ്. ഫര്‍ണിച്ചര്‍ കടയുടെ ഷട്ടര്‍ തകര്‍ത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.