ഉദുമ: യുവതിയെയും അഞ്ച് വയസുള്ള മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ അരമങ്ങാനത്തെ അബ്ദുള്‍ റഹ്മാന്റെ മകളും കീഴൂരിലെ താജുദ്ദീന്റെ ഭാര്യയുമായ റുബീന(30), മകള്‍ ഹനാന മറിയം(അഞ്ച്) എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. യുവതിയെയും കുട്ടിയെയും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരികയായിരുന്നു. മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിനിടെയാണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയത്. കിണറിന് സമീപം ചെരുപ്പ് കണ്ടെത്തിയതോടെയാണ് സംശയമുയര്‍ന്നത്. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.