ലക്നൗ: ബലാത്സംഗക്കേസ് പ്രതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ ജില്ലയിലാണ് സംഭവം. സുബോധ് ബാജ്പായി എന്നായാളാണ് മരിച്ചത്. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ പ്രതിയെ താത്കാലിക ജയിലില്‍ എത്തിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. മാര്‍ച്ച് അഞ്ചിനാണ് ഇയാള്‍ക്കെതിരെ അതേ ഗ്രാമത്തില്‍ പെട്ട യുവതി പൊലീസില്‍ പരാതി നല്‍കിയത്.
ഇയാളെ നാട്ടുകാര്‍ സമീപപ്രദേശത്തുനിന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു. പ്രതിയെ പൊലീസിന് കൈമാറുന്നതിന് മുമ്പ് നാട്ടുകാര്‍ മര്‍ദ്ദിച്ചതായും എസ്പി പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും എസ്പി പറഞ്ഞു.