രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നിരാഹാര സത്യാഗ്രഹം തുടങ്ങി

കാസര്‍കോട്: മൗനത്തിലായ പ്രധാനമന്ത്രിയെ മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസപ്രമേയത്തിലൂടെ വാ തുറപ്പിക്കാന്‍ ഇന്ത്യ മുന്നണിക്കായെങ്കില്‍ 2024ലെ തിരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനും ഇന്ത്യ മുന്നണിക്കാകുമെന്ന് എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. ഇന്ത്യയെ ഭാരതമാക്കുന്നതും ഏകീകൃത സിവില്‍ കോഡ് ചര്‍ച്ച ചെയ്യുന്നതും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതും മണിപ്പൂരിനെ കത്തിക്കുന്നതുമെല്ലാം ഒരേ അജണ്ടയുടെ ഭാഗമാണെന്നും അത് നടപ്പിലാക്കാന്‍ ഇന്ത്യ മുന്നണി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റിലെ […]

കാസര്‍കോട്: മൗനത്തിലായ പ്രധാനമന്ത്രിയെ മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസപ്രമേയത്തിലൂടെ വാ തുറപ്പിക്കാന്‍ ഇന്ത്യ മുന്നണിക്കായെങ്കില്‍ 2024ലെ തിരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനും ഇന്ത്യ മുന്നണിക്കാകുമെന്ന് എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. ഇന്ത്യയെ ഭാരതമാക്കുന്നതും ഏകീകൃത സിവില്‍ കോഡ് ചര്‍ച്ച ചെയ്യുന്നതും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതും മണിപ്പൂരിനെ കത്തിക്കുന്നതുമെല്ലാം ഒരേ അജണ്ടയുടെ ഭാഗമാണെന്നും അത് നടപ്പിലാക്കാന്‍ ഇന്ത്യ മുന്നണി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റിലെ ശക്തനായ പോരാളിയാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നടത്തുന്ന 24 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹവും ബഹുസ്വരത സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വരതാ സംഗമത്തെ കുറിച്ചും സമരോദ്ദേശത്തെക്കുറിച്ച് സംബന്ധിച്ചും സമരത്തിന് നേതൃത്വം നല്‍കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിശദീകരിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് സ്വാഗതം പറഞ്ഞു. അഡ്വ. ജെബി മേത്തര്‍ എം.പി, രാമനാഥ റായ്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഫാദര്‍ ജോസഫ് ഒറ്റപ്ലാക്കല്‍, സി.ടി അഹമ്മദലി, അഡ്വ. സോണി സെബാസ്റ്റ്യന്‍, കല്ലട്ര മാഹിന്‍ ഹാജി, കെ.പി കുഞ്ഞിക്കണ്ണന്‍, സി. ബാലകൃഷ്ണന്‍ പെരിയ, ഹക്കീം കുന്നില്‍, എ.ഗോവിന്ദന്‍ നായര്‍, പി.എ അഷറഫ് അലി, കെ. നീലകണ്ഠന്‍, രമേശന്‍ കരുവാച്ചേരി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട, അബൂബക്കര്‍ കാമില്‍ സഖാഫി, സി.വി ജെയിംസ്, കരുണ്‍ താപ്പ, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, പി.വി സുരേഷ്, എം. സി പ്രഭാകരന്‍, സോമശേഖര ഷേണി ജെ എസ്., എം കുഞ്ഞബു നമ്പ്യാര്‍, ധന്യാ സുരേഷ്, മിനി ചന്ദ്രന്‍, ഖാദര്‍ മാങ്ങാട്, ബഷീര്‍ വെള്ളിക്കോത്ത്, ഹരീഷ് പി. നായര്‍, ജെറ്റോ ജോസഫ്, ഹരീഷ് ബി. നമ്പ്യാര്‍, മാമുനി വിജയന്‍, ടോമി പ്ലാച്ചേനി എന്നിവര്‍ സംസാരിച്ചു, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത മേഖലകളിലെ വിവിധ നേതാക്കള്‍ നിരാഹാര സത്യാഗ്രഹത്തിന് അഭിവാദ്യം അര്‍പ്പിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് നിരാഹാര സത്യാഗ്രഹ പരിപാടിയുടെ സമാപനം തലശേരി അതിരൂപത ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും.

Related Articles
Next Story
Share it