കാസര്‍കോട്: പത്രപ്രവര്‍ത്തക പെന്ഷന് കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ പുന: സംഘടിപ്പിച്ചു. ഫോറം കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കൂടിയായ മുതിര്‍ന്ന പത്രപ്രവര്ത്തകന് റഹ്മാന് തായലങ്ങാടിയെ അംഗമായി തിരഞ്ഞെടുത്തു.
വി. പ്രതാപചന്ദ്രനാണ് ഫോറം പ്രസിഡണ്ട്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറി ഹക്കീം നട്ടാശേരി, കോട്ടയം യൂണിറ്റിലെ മറ്റൊരു അംഗവും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം എന്നിവരാണ് റഹ്മാന് തായലങ്ങാടിക്ക് പുറമെയുള്ള മറ്റു അംഗങ്ങള്‍.