കാഞ്ഞങ്ങാട്: നീലേശ്വരം സ്വദേശി മേജര്‍ ഡോ. അഭിജിത്ത് സന്തോഷ് യു.എന്‍ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ ആണ്. പൂനെ എ.എഫ്.എം.സിയില്‍ നിന്ന് 2018 ല്‍ മെഡിക്കല്‍ ബിരുദം നേടിയ ശേഷം ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍, മേജര്‍ എന്നീ പദവികളില്‍ ജമ്മു, രാജസ്ഥാന്, പഞ്ചാബ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇതിനിടെ വിശിഷ്ട സേവനത്തിന് കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ കമന്റേഷന്‍ മെഡലും ലഭിച്ചു. കാഞ്ഞങ്ങാട്ടെ ദന്ത ഡോക്ടര്‍ നീലേശ്വരം പേരാല്‍ കൃഷ്ണ സുഹാസിലെ ഡോ. പി. സന്തോഷ് കുമാര്‍-സി. രത്നമാല ദമ്പതികളുടെ മകനാണ്. ഭാര്യ: പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശിനി ഡോ. നയന (ഫൈനല്‍ ഇയര്‍ എം.ഡി.എസ് വിദ്യാര്‍ത്ഥിനി, കൊല്ലം അസീസിയ ഡെന്റല്‍ കോളേജ്). സഹോദരന്: ഡോ. അതുല്‍ സന്തോഷ്.