രാധാകൃഷ്ണ ഉളിയത്തടുക്കക്ക് കര്‍ണാടക സര്‍ക്കാറിന്റെ ഗഡിനാഡ ചേതന അവാര്‍ഡ്

കാസര്‍കോട്: പ്രശസ്ത കന്നഡ കവി രാധാകൃഷ്ണ ഉളിയത്തടുക്കക്ക് കര്‍ണാടക സര്‍ക്കാറിന്റെ ഗഡിനാഡ ചേതന അവാര്‍ഡ്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് താമസിച്ച് കന്നഡ ഭാഷക്കും സാഹിത്യത്തിനും നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കര്‍ണാടക ബോര്‍ഡര്‍ ഡവലപ്‌മെന്റ് സൊസൈറ്റിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. പഞ്ചാക്ഷരി ബീദര്‍, വി.എസ്. ഗവിമഠ് എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.ഉളിയത്തടുക്ക സ്വദേശിയായ രാധാകൃഷ്ണ ഉത്തരദേശം കന്നഡ പത്രത്തിന്റെ എഡിറ്ററായിരുന്നു. പ്രശസ്തനായ കന്നഡ, തുളു കവിയും ഗദ്യകാരനും നിരൂപകനുമാണ്. രാധാകൃഷ്ണയുടെ കവിതകള്‍ കര്‍ണാടകയിലെ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ ഒമ്പതാം […]

കാസര്‍കോട്: പ്രശസ്ത കന്നഡ കവി രാധാകൃഷ്ണ ഉളിയത്തടുക്കക്ക് കര്‍ണാടക സര്‍ക്കാറിന്റെ ഗഡിനാഡ ചേതന അവാര്‍ഡ്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് താമസിച്ച് കന്നഡ ഭാഷക്കും സാഹിത്യത്തിനും നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കര്‍ണാടക ബോര്‍ഡര്‍ ഡവലപ്‌മെന്റ് സൊസൈറ്റിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. പഞ്ചാക്ഷരി ബീദര്‍, വി.എസ്. ഗവിമഠ് എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.
ഉളിയത്തടുക്ക സ്വദേശിയായ രാധാകൃഷ്ണ ഉത്തരദേശം കന്നഡ പത്രത്തിന്റെ എഡിറ്ററായിരുന്നു. പ്രശസ്തനായ കന്നഡ, തുളു കവിയും ഗദ്യകാരനും നിരൂപകനുമാണ്. രാധാകൃഷ്ണയുടെ കവിതകള്‍ കര്‍ണാടകയിലെ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പാഠഭാഗമായുണ്ട്. ഒരുലക്ഷം രൂപയാണ് അവാര്‍ഡ് തുക. ഇത് മൂന്നുലക്ഷമാക്കി ഉയര്‍ത്തണമെന്ന് കര്‍ണാടക ബോര്‍ഡര്‍ ഡവലപ്‌മെന്റ് അതോറിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോ. ബറഗൂര്‍ രാമചന്ദ്രപ്പ ചെയര്‍മാനും ഡോ. സരജു കാഡ്ക്കര്‍, എം.എസ്. ദുര്‍ഗാ പ്രവീണ്‍, പ്രകാശ് മത്തിഹള്ളി, ഡോ. നാഗപ്പ ഗൗഡ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Related Articles
Next Story
Share it