ന്യൂഡല്‍ഹി: സമരത്തില്‍ സജീവമായി പങ്കെടുക്കുന്ന കര്‍ഷകന്റെ ചിത്രം ഉപയോഗിച്ച് കാര്‍ഷിക നിയമത്തെ പിന്തുണക്കുന്നുവെന്ന പരസ്യം തയ്യാറാക്കിയതായി പരാതി. കര്‍ഷകസമരത്തില്‍ പങ്കടുക്കുന്ന ഹര്‍പ്രീത് സിംഗ് (35) ആണ് കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുന്നുവെന്ന പേരില്‍ തന്റെ ചിത്രങ്ങള്‍ സമ്മതമില്ലാതെ ബിജെപി ഉപയോഗിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഇയാള്‍ പറഞ്ഞു.
കര്‍ഷകര്‍ നല്കുന്ന വിളകള്‍ക്ക് ആവശ്യമായ പണം നല്കാന് സഹായിക്കുന്നതാണ് കാര്‍ഷികനിയമങ്ങള്‍ എന്ന് പറയുന്ന പരസ്യത്തിലാണ് സമരം ചെയ്യുന്നകര്ഷകന്റെ പഴയ ചിത്രം ഉപയോഗിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത ചിത്രമാണതെന്ന് ഹര്‍പ്രീത് പറഞ്ഞു. കര്‍ഷകസമരത്തില്‍ വളരെ ശക്തമായി പങ്കെടുക്കുന്ന വ്യക്തിയാണ് താനെന്നും നവംബര്‍ 26 മുതല്‍ സിംഘു ബോര്‍ഡറിലാണ് താന്‍ താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.