കൊച്ചി: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. ഇന്നലെ പെട്രോളിന് 88 പൈസും ഡീസലിന് 85 പൈസയും വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കൂട്ടിയിത്. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്.
പാര്‍ലമെന്റിലടക്കം ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ഇന്ധനവില ദിനംപ്രതിയെന്നോണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഇന്നലെ ഒറ്റയടിക്ക് 50 രൂപ വര്‍ധിപ്പിച്ചത് കനത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വര്‍ധന ഇനി മിക്ക ദിവസവും ഉണ്ടാകുമെന്നാണ് സൂചന. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക. അതു കൊണ്ട് വരും ദിവസങ്ങളിലും വില വര്‍ധന ഉണ്ടായേക്കാം.