കാസര്‍കോട്: സ്വാതന്ത്ര്യ ദിനത്തില്‍ ജില്ലയിലെ 11 മേഖലാ കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യം പോരാട്ടം അവസാനിക്കുന്നില്ല എന്ന പ്രമേയവുമായി എസ്കെഎസ്എസ്എഫ് ഫ്രീഡം സ്ക്വയര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താനും സാമുദായിക സൗഹാര്‍ദത്തിന് വിള്ളലുണ്ടാക്കുന്നവരെ ചെറുത്തു തോല്പിക്കാനും പുതുതലമുറയെ പ്രചോദിപ്പിക്കുകയാണ് ഫ്രീഡം സ്ക്വയര്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. അണങ്കൂരില്‍ വൈകിട്ട് 3 മണിക്ക് മന്ത്രി അഹമദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. മേഖലപ്രസിഡണ്ട് ശിഹാബ് അണങ്കൂര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ജംഷീര്‍ കടവത്ത് സ്വാഗതം പറയും. ഫാറൂഖ് ദാരിമി കൊല്ലമ്പാടി പ്രമേയ പ്രഭാഷണം നടത്തും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, വിഎം മുനീര്‍, വി.കെ മുഷ്ത്താഖ് ദാരിമി, ഹാരിസ് ദാരിമി ബെദിര, ലത്തീഫ് കൊല്ലമ്പാടി, ഇര്‍ഷാദ് ഹുദവി ബെദിര പ്രസംഗിക്കും,
ബദിയടുക്ക മീലാദ് നഗറില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി ജയിംസ് സി.വി. ഉദ്ഘാടനം ചെയ്യും. ഖലീല്‍ ദാരിമി ബെളിഞ്ചം അധ്യക്ഷതവഹിക്കും. ഖലീല്‍ ഹുദവി കല്ലായം പ്രഭാഷണം നടത്തും. ജാഫര്‍ മൗലവി മീലാദ് നഗര്‍ സ്വാഗതം പറയും. അസീസ് പാടലടുക്ക പ്രസംഗിക്കും.
സീതാംഗോളി ടൗണില്‍ സമസ്ത ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡണ്ട് കബീര്‍ ഫൈസി പെരിങ്കടി അധ്യക്ഷത വഹിക്കും. റാസിഖ് ഹുദവി പേരാല്‍ സ്വാഗതം പറയും. മൂസ നിസാമി, പി.എച്ച് അസ്ഹരി പ്രസംഗിക്കും.
കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ എസ്വൈഎസ് ജില്ലാ ട്രഷറര്‍ മുബാറക്ക് ഹസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്യും. സഈദ് അസ്അദി പുഞ്ചാവി അധ്യക്ഷത വഹിക്കും. ഹനീഫ് ദാരിമി സ്വാഗതം പറയും. ശറഫുദ്ധീന്‍ കുണിയ പ്രസംഗിക്കും.
തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് കെപിസിസി നിര്‍വ്വാഹ സമിതി അംഗം ഫൈസല്‍ ഉദ്ഘാടനം ചെയ്യു. സിറാജുദ്ധീന് ദാരിമി കക്കാട് പ്രഭാഷണം നടത്തും. സഈദ് ദാരിമി പടന്ന അധ്യക്ഷതവഹിക്കും. ഇബ്രാഹിം അസ്അദി സ്വാഗതം പറയും. എസ്കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി താജുദ്ദീന് ദാരിമി പടന്ന, സുബൈര്‍ അല്‍ ഖാസിമി പ്രസംഗിക്കും.
മഞ്ചേശ്വരം ഹൊസങ്കടിയില്‍ എകെഎം അഷ്റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡണ്ട് റസാഖ് അസ്ഹരി അധ്യക്ഷതവഹിക്കും. ഫാറുഖ് മൗലവി സ്വാഗതം പറയും. മുഹമ്മദ് ഫൈസി കജ, ഇസ്മായില്‍ അസ്ഹരി പ്രസംഗിക്കും.
നീലേശ്വരത്ത് മേഖല എസ്വൈഎസ് സംസ്ഥാന കമ്മിറ്റി അംഗം സികെകെ മാണിയൂര്‍ ഉദ്ഘാടനം ചെയ്യും. മുസമ്മില്‍ ഫൈസി അധ്യക്ഷതവഹിക്കും. ശംസുദ്ധീന്‍ വാഫി സ്വാഗതം പറയും. റഫീഖ് മൗലവി പ്രസംഗിക്കും.
പെരുമ്പട്ട കുന്നുംകൈയില്‍ സമസ്ത ഭക്ഷിണ കന്നഡ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് ശൗക്കത്ത് മാസ്റ്റര്‍ അധ്യക്ഷതവഹിക്കും. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി കാക്കടവ് സ്വാഗതം പറയും. യൂനുസ് ഫൈസി കാക്കടവ്, സ്വാദിഖ് മൗലവി ഓട്ടപടവ് പ്രസംഗിക്കും.
മുള്ളേരിയ ഗാളിമുഖത്ത് എസ്വൈഎസ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പള്ളങ്കോട് ഉദ്ഘാടനം ചെയ്യും. ഹാഷിം ദാരിമി ദേലംപാടി പ്രമേയ പ്രഭാഷണം നടത്തും. ഇബ്രാഹിം നാട്ടക്കല് അധ്യക്ഷതവഹിക്കും. ഉസാം പള്ളങ്കോട് സ്വാഗതം പറയും. ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അഷ്റഫ് ഫൈസി കിന്നിങ്കാര്‍, ഇബ്രാഹിം അസ്ഹരി പള്ളങ്കോട് പ്രസംഗിക്കും.
ചെര്‍ക്കള ആലംപാടിയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസലാം ദാരിമി ഉദ്ഘാടനം ചെയ്യും. ജമാല്‍ ദാരിമി അധ്യക്ഷത വഹിക്കും. മൊയ്തീന് കുഞ്ഞി മൗലവി പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ മാസ്തിക്കുണ്ട് പ്രസംഗിക്കും. അബ്ദുല്ല ആലൂര് സ്വാഗതം പറയും.
ഉദുമ മേല്പറമ്പില് എസ്എംഎഫ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഹാജി കലട്ര ഉദ്ഘാടനം ചെയ്യും. സിദ്ധീഖ് ഹുദവി അധ്യക്ഷതവഹിക്കും. ജൗഹര്‍ ഉദുമ സ്വാഗതം പറയും. ഹാരിസ് റഹ്മാനി പ്രമേയ പ്രഭാഷണം നടത്തും. അഷ്റഫ് റഹ്മാനി മുഖ്യ പ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മൂസ നിസാമി നാട്ടക്കല്, ഇര്‍ഷാദ് ഹുദവി ബെദിര സംബന്ധിച്ചു.