ന്യൂഡെല്‍ഹി: കേരളത്തിലും പശ്ചിമബംഗാളിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് എന്‍ കെ പ്രേമചന്ദ്രന് എംപി. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിലും പശ്ചിമ ബംഗാളിലും ആയിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുവെന്നും ഇത്തരം നടപടികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും കൊല്ലം എംപി ആവശ്യപ്പെട്ടു.
റാങ്ക് ലിസ്റ്റിലുള്ള നിരവധി പേര് ആത്മഹത്യയുടെ വക്കിലാണ്. പാര്‍ട്ടി നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും വിവിധ വകുപ്പുകളില്‍ സര്‍ക്കാര്‍ തിരുകി കയറ്റുന്നു. ബംഗാളിലും ഇതേ അവസ്ഥ തന്നെയാണ്. കേരളത്തില്‍ സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തിലും താത്കാലിക തസ്തികകളിലേക്കും താല്‍പ്പര്യക്കാരെ തിരുകി കയറ്റുകയാണ്. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ഇത് നിര്‍ത്തലാക്കാന്‍ നിയമ നിര്‍മ്മാണം ആവശ്യമാണ്. ഇക്കാര്യത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് എംപി ആവശ്യപ്പെട്ടു.