ന്യൂഡല്‍ഹി: ടി വി ഷോയ്ക്കിടെ ഖ്വാജാ മുഈനുദ്ദീന് ചിശ്തിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ന്യൂസ് 18 അവതാരകന് അമിഷ് ദേവ്ഗനെതിരായ എഫ്ഐആര്‍ റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി. തനിക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ സമര്‍പ്പിച്ച എഫ്ഐആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമിഷ് സമര്‍പ്പിച്ച ഹരജി കോടതി തള്ളി.
കേസില്‍ വിചാരണ നേരിടണമെന്ന് അവതാരകനോട് വ്യക്തമാക്കിയ കോടതി അന്വേഷണവുമായി സഹകരിക്കുകയാണെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ പാടില്ലെന്നും നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബൊണ് ഹര്‍ജി പരിഗണിച്ചത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ അമിഷ് ദേവ്ഗനെതിരെ ഫയല്‍ ചെയ്ത എല്ലാ എഫ്ഐആറുകളും രാജസ്ഥാനിലെ അജ്മീര്‍ കോടതിയിലേക്ക് മാറ്റി.
ചാനലിലെ ‘ആര് പാര്’ എന്ന വാര്‍ത്താ ഡിബേറ്റിനിടെ ജൂണ്‍ 15നാണ് മുഈനുദ്ദീന് ചിശ്തിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ ക്ഷമാപണം നടത്തിയ ദേവ്ഗണ് മുസ്ലിം ഭരണാധികാരി അലാവുദ്ധീന്‍ ഖില്‍ജിക്കു പകരം ചിശ്തിയുടെ പേര് തെറ്റായി പരമാര്ശിക്കുകയായിരുന്നുവെന്ന് പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.
News18 Anchor To Face Trial For Sufi Saint Remark, Top Court Rejects Plea