കാഞ്ഞങ്ങാട്: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കാഞ്ഞങ്ങാട് സൗത്തിലെ ആര്‍ടിസ്റ്റ് ടി. രാഘവന് (82) അന്തരിച്ചു. കേരള ലളിതകലാ അക്കാദമിയില്‍ നിര്‍വ്വാഹക സമിതി അംഗമായിരുന്നു. നീലേശ്വരം രാജാസ് ഹൈസ്കൂളില്‍ ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.
തലശ്ശേരി സി.വി ബാലന് നായരുടെ കീഴില്‍ രണ്ടുവര്‍ഷത്തെ ചിത്രകലാ പഠനം നടത്തി. 1957ല്‍ തിരുവനന്തപുരത്ത് നടന്ന ആദ്യ സംസ്ഥാന യുവജനോത്സവത്തില്‍ രാജാസ് സ്കൂളിനെ പ്രതിനിധീകരിച്ച് നാടകോത്സവത്തില്‍ പങ്കെടുത്തിരുന്നു. പി. കേശവ് ദേവിന്റെ ‘നീ മരിച്ചു’ എന്ന നാടകത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചു.
1961ലാണ് ചിത്രകലാ അധ്യാപകനായി ഹോസ്ദുര്‍ഗ് സര്‍ക്കാര്‍ സ്കൂളില്‍ നിയമനം ലഭിച്ചത്. 1991ല്‍ രാഷ്ട്രപതി ശങ്കര്ദയാല്ശര്മ്മയില് നിന്ന് മികച്ച അധ്യാപകനുള്ള ദേശീയ അധ്യാപക പുരസ്ക്കാരം സ്വീകരിച്ചു. 36 വര്‍ഷത്തെ സര്‍വീസിന് ശേഷം 1995ലാണ് വിരമിച്ചത്. 1991ല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സാജന് കുടുമ്പുലാല് അവാര്‍ഡ്, റോട്ടറി ക്ലബ്ബ് പുരസ്കാരം തുടങ്ങിയവ ലഭിച്ചിരുന്നു. ചിത്രകലാകാരന്‍ എന്നതിലുപരി 16ഓളം നാടകങ്ങളിലും വേഷമിട്ടിരുന്നു.
ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറായിരുന്ന ചാത്തുവിന്റെയും പാര്‍വ്വതിയമ്മയുടെയും മകനായി 1940 ആഗസ്റ്റ് നാലിനായിരുന്നു ജനനം. ഭാര്യ: പത്മിനി സി. മക്കള്‍: പത്മരാജ് (ചിത്രകലാ അധ്യാപകന്), പ്രസീത (ഹയര്‍സെക്കണ്ടറി അധ്യാപിക).