ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനാ ഫലം പോസിറ്റീവായതായി ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.
സമീപ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ മുന്‍കരുതലുകളെടുക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.