ദിസ്പൂര്‍: കണ്ണില്ലാത്ത ക്രൂരതയ്ക്ക് തക്ക ശിക്ഷ വിധിച്ച് അസം കോടതി. അഞ്ച് വയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് ബിസ്വന്ത് ജില്ലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. പ്രതി മംഗള്‍ പൈക്കിന് ആണ് വധശിക്ഷ വിധിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം.
ദികോരായ് തേയിലത്തോട്ടത്തില്‍ വെച്ച് കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ ബന്ധു കൂടിയായിരുന്ന പ്രതി ചോക്ലേറ്റ് തരാമെന്ന് പറഞ്ഞാണ് കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്. ബലാത്സംഗം ചെയ്ത് കൊന്നതിനു ശേഷം കുട്ടിയുടെ മൃതദേഹം കുളത്തില്‍ താഴ്ത്തുകയായിരുന്നു.