Found Dead | കുണ്ടംകുഴിയില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍

കുണ്ടംകുഴി: കുണ്ടംകുഴി കാരാക്കോട് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേപ്പ് ജോലിക്കാരനായ കാരാക്കോട്ടെ ദിനേശ(38)നാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ദിനേശനെ മരിച്ച നിലയില്‍ കണ്ടത്.

വ്യാഴാഴ്ച ദിനേശന്‍ ഒറ്റക്കാണ് വീട്ടിലുണ്ടായിരുന്നത്. തലയ്ക്ക് പരിക്കേറ്റ നിലയിലും മൃതദേഹത്തിന് സമീപം രക്തം തളം കെട്ടിക്കിടക്കുന്ന നിലയിലും കണ്ടെത്തിയതിനാല്‍ മരണത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.

Related Articles
Next Story
Share it