കാസര്‍കോട്: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ അവകാശ സംരക്ഷണ സമരം നടത്തി. നിരന്തര ജനാധിപത്യ പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത ഓരോ ആനുകൂല്യങ്ങളും അവകാശങ്ങളും ഓരോന്നായി കവര്‍ന്നെടുക്കുകയും കാലാകാലങ്ങളില്‍ ലഭിക്കേണ്ടതായ പ്രൊമോഷനുകള്‍ കോടതി ഉത്തരവുണ്ടായിട്ടും നടപ്പിലാക്കാതെയും 2013 ഏപ്രില്‍ ഒന്നിന്ന് ശേഷം ജോലിയില്‍ പ്രവേശിക്കുകയും എന്നാല്‍ ഇതിന്ന് മുമ്പേ നോട്ടിഫിക്കേഷന്‍ ചെയ്ത് പരീക്ഷ എഴുതി റാങ്ക് പട്ടികയില്‍ വന്നവര്‍ക്ക് സ്റ്റാറ്റിയുറ്ററി പെന്ഷന് ആനുകൂല്യം നടപ്പിലാക്കാനുള്ളതില് സര്‍ക്കാര്‍ നിലപാട് വ്യക്തമാകണമെന്നുള്ള കോടതിയുത്തരവില്‍ മൗനം വെടിയണമെന്നും ഡി.എ. ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യാതെയും ജീവനക്കാരുടെ എണ്ണം വെട്ടികുറച്ചു കൊണ്ട് നിലവിലെ ജീവനക്കാരുടെ ജോലിഭാരം കൂട്ടുകയും അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ബോര്‍ഡ് മാനേജ്മെന്റിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) നടത്തിയ അവകാശ സംരക്ഷണ സമരം കെ.എസ്.ഇ.ബി സര്‍ക്കിള്‍ ഓഫിസിന് മുന്നില്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. മദനന് എ അധ്യക്ഷത വഹിച്ചു. കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഷാഹുല്‍ഹമീദ് മുഖ്യപ്രഭാഷണം നടത്തി. നൗഫല്‍ മൂസ, മാര്ട്ടിന്, സണ്ണി ജോര്‍ജ്, അബ്ദുല്‍ ഖലീല്‍ ബി. എ, രാജേഷ് സി.വി, ആശ മേരി ജോര്‍ജ് പ്രസംഗിച്ചു. അബ്ദുല്‍ റസാഖ് എ സ്വാഗതവും വിനയചന്ദ്രന് നന്ദിയും പറഞ്ഞു.