ചട്ടഞ്ചാലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് കര്‍ണാടക സ്വദേശിയെ; മരണത്തില്‍ ദൂരൂഹതയെന്ന് ബന്ധുക്കള്‍
ഉപ്പള: ചട്ടഞ്ചാല്‍ കനിയംകുണ്ടില്‍ തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് കര്‍ണാടക സ്വദേശിയെയാണെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്. കര്‍ണാടക തൊക്കോട്ട് സ്വദേശിയും ഉപ്പളയിലെ ഇറച്ചികടയിലെ ജീവനക്കാരനുമായ ഹിദായത്ത് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് കനിയംകുണ്ടിലെ ഒരു പറമ്പിലെ തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മേല്‍പറമ്പ് പൊലീസ് എത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് പിന്നീട് പിന്നീട് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഹിദായത്തിന്റെ മരണത്തില്‍ […]

ഉപ്പള: ചട്ടഞ്ചാല്‍ കനിയംകുണ്ടില്‍ തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് കര്‍ണാടക സ്വദേശിയെയാണെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്. കര്‍ണാടക തൊക്കോട്ട് സ്വദേശിയും ഉപ്പളയിലെ ഇറച്ചികടയിലെ ജീവനക്കാരനുമായ ഹിദായത്ത് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് കനിയംകുണ്ടിലെ ഒരു പറമ്പിലെ തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മേല്‍പറമ്പ് പൊലീസ് എത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് പിന്നീട് പിന്നീട് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഹിദായത്തിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. കൊലപാതകമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഹിദായത്തിനെ ഒരാഴ്ചമുമ്പ് ഉപ്പളയില്‍ നിരവധി കേസുകളില്‍ പ്രതികളായ സംഘത്തിന്റെ കൂടെ കണ്ടിരുന്നതായി പറയുന്നു. അതേസമയം നിലത്ത് കാല്‍മുട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയേക്കും.