ചെന്നൈ: ഇംഗ്ലണ്ടിനെതിരെ ശനിയാഴ്ച ആരംഭിച്ച രണ്ടാം ടെസ്റ്റില്‍ നേടിയ സെഞ്ചുറിയോടെ പുതിയ റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരെ എല്ലാ ഫോര്‍മാറ്റിലും സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിച്ച ലോകത്തിലെ രണ്ടാമത്തെ മാത്രം താരമാണ്.
ഇംഗ്ലണ്ടിനെതിരേ രോഹിതിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറിയാണിത്. ടെസ്റ്റ് കരിയറിലെ താരത്തിന്റെ ഏഴാം സെഞ്ചുറിയാണ്. നേരത്തെ ട്വന്റി 20യിലും ഏകദിനത്തിലും രോഹിത് സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുണ്ട്. വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ലാണ് ആദ്യമായി ഈ നേട്ടം കരസ്ഥമാക്കിയത്.