ന്യൂഡല്‍ഹി: സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യവുമായി കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് കര്‍ഷകര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കാര്‍ഷിക നിയമങ്ങളെ കുറിച്ച് കര്‍ഷകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഒരു സമിതിയെ രൂപീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു.
പുതിയ കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്തിയത് കൊണ്ട് കാര്യമായില്ലെന്നും ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നുമാണ് കര്‍ഷകരുടെ മുഖ്യ ആവശ്യം. കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കുകയില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
വിജ്ഞാന്‍ഭവനില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ കര്‍ഷകര്‍ക്കൊപ്പം ഉച്ചഭഷണം പങ്കിട്ടു. കര്‍ഷകര്‍ കൊണ്ടുവന്ന ഭക്ഷണമാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറും പിയുഷ് ഗോയലും പങ്കിട്ടത്.