ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ്. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ലെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പോലീസ് കേസെടുക്കുമെന്നും കമ്മീഷന് വ്യക്തമാക്കി. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഞായറാഴ്ച വൈകീട്ട് ഏഴുമണി വരെ പ്രചാരണമാകാമെന്നും കമ്മീഷന് വ്യക്തമാക്കി.
തലസ്ഥാനത്ത് കര്‍ശന നിയന്ത്രണമാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗണ്സ്മെന്റുകളോ പാടില്ലെന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്തും തെരഞ്ഞെടുപ്പ് കമ്മീഷന് കൊട്ടിക്കലാശത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേസമയം എല്ലാ പാര്‍ട്ടികളും ആയിരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്.