കാഞ്ഞങ്ങാട്: കാസര്‍കോടിന്റെ മരുമകളായി എത്തുകയും പിന്നീട് കര്‍ഷകരെ ചേര്‍ത്തുപിടിച്ച് അവരിലൊരാളായി മാറിയ ജനകീയ കൃഷി ഓഫീസര്‍ ഡോ. പി. കെ ജയശ്രീ കോട്ടയം കലക്ടറാകുമ്പോള്‍ ജില്ലയ്ക്കും അത് അഭിമാനമായി. തൃശൂര്‍ സ്വദേശിനിയായ ജയശ്രീ 1987ല്‍ കൃഷി വകുപ്പില്‍ ഓഫീസറായി ഔദ്യോഗിക രംഗത്ത് എത്തുകയായിരുന്നു. കാസര്‍കോട്ടെ വിവിധ കൃഷിഭവനുകളില്‍ കൃഷി ഓഫീസറായ പി കെ ജയശ്രീ കര്‍ഷകരുടെ പ്രിയപ്പെട്ട കൃഷി ഓഫീസറായി മാറി. കാസര്‍കോട്ട് ജോലിചെയ്ത പരിചയത്തില്‍ നൂറുകണക്കിന് കര്‍ഷകരെ പേരെടുത്ത് വിളിക്കാനുള്ള ആത്മബന്ധം സ്ഥാപിച്ച കൃഷി ഓഫീസറായിരുന്നു. 2001ല്‍ കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ അസി. പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. 2007ലാണ് റവന്യൂ വകുപ്പിലേക്ക് മാറി ഡപ്യൂട്ടി കലക്ടറായി ചുമതലയേറ്റത്. കാസര്‍കോട് ആര്.ഡി.ഒ, ഡപ്യൂട്ടി കലക്ടര്‍, തൃശ്ശൂര്‍ ഡപ്യൂട്ടി കലക്ടര്‍, എ.ഡി.എം, കലക്ടറുടെ ചുമതല എന്നിവയുണ്ടായിരുന്നു. അതിനിടെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍, കൂടല്‍മാണിക്യം ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ എന്നീ ചുമതലകളും വഹിച്ചു.
അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി നിന്നും അഗ്രോണമിയില്‍ ഡോക്ടറേറ്റ് ലഭിച്ച ജയശ്രീ പഞ്ചായത്ത് ഡയറക്ടര്‍ ആയിരിക്കെയാണ് കോട്ടയം കലക്ടറായി ചുമതലയേല്‍ക്കുന്നത്.
പെരിയ സ്വദേശിയും എസ്.ബി.ഐ റിട്ട: മാനേജരുമായ പി.വി. രവീന്ദ്രന് നായരുടെ ഭാര്യയാണ്. ഡോ. ആരതി, അപര്‍ണ്ണ എന്നിവര്‍ മക്കളാണ്.