കാഞ്ഞങ്ങാട്: പഞ്ചായത്ത് പ്രസിഡണ്ട് നടിയായപ്പോള്‍ നാടക പഠന കളരിയിലെത്തിയവര്ക്ക് പുതിയ അനുഭവമായി.കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജയാണ് മികച്ച അഭിനയം കാഴ്ചവെച്ച് കൈയ്യടി വാങ്ങിയത്. കോടോത്ത് നാടക- കലാ അക്കാദമിയുടെ നാടക പഠനകളരിയോടനുബന്ധിച്ച് കോടോത്ത് റെയിന്‍ബോ യൂത്ത് സര്‍ക്കിള്‍ അവതരിപ്പിച്ച നാടകത്തിലാണ് ശ്രീജ നടിയായെത്തിയത്. മരണാനന്തരം എന്ന നാടകത്തിലാണ് തന്റെ സര്‍ഗ വാസന ക്യാമ്പങ്ങള്ക്കൊപ്പം പങ്കിട്ടത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗികമായ തിരക്കുകള്‍ അല്പം കുറവായതിനാലാണ് കലയെ ചേര്‍ത്തു പിടിക്കാനെത്തിയത്.വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ ടി.കെ.നാരായണന്, അയല്‍സഭ കണ്‍വീനര്‍ പി.രമേശന്, രാഗേഷ് ചന്ദ്രന്, കെ. ആര്.അക്ഷയ്, പ്രസാദ്’, കെ.ആര്.ആനന്ദ്, തങ്കമണി ശശി, ഷൈനി സത്യന്, ആരുഷി, ശ്രീമിഴി സത്യരാജ് എന്നിവര്‍ക്കൊപ്പമാണ് പ്രസിഡണ്ട് അഭിനയിച്ചത്.