പാറ്റ്ന: ബി.ജെ.പിയുമായുള്ള ബന്ധം ജെ.ഡി.എസ് ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ബിഹാറില്‍ എന്‍.ഡി.എ സഖ്യം കേവല ഭൂരിഭക്ഷം നേടിയെങ്കിലും ബി.ജെ.പിക്ക് പിന്നിലായത് ജെ.ഡി.എസിനെ നിരാശയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജെ.ഡി.എസ് ആര്.ജെ.ഡി സഖ്യത്തിലേക്ക് വരണമെന്ന് ദിഗ് വിജയ് സിംഗ് തന്റെ ട്വിറ്റര്‍ പേജ് വഴി ആവശ്യപ്പെട്ടു.
ബി.ജെ.പി ‘അമര്‍ബെല്‍ മരം’ പോലെ മറ്റു പാര്‍ട്ടികളെ ഊറ്റിക്കുടിച്ച് വളരുന്ന പാര്‍ട്ടിയാണ്. അവരെ ഇനിയും വളര്‍ത്താതിരിക്കണം. ബി.ജെ.പി പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് തേജസ്വിക്കൊപ്പം നില്‍ക്കണമെന്നും ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു.