കാസര്‍കോട്: മൊഗ്രാല്പാലത്തിന്റെ അടിഭാഗത്ത് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത് ആശങ്കക്കിടയാക്കുന്നു. പാലത്തിന്റെ പില്ലറില്‍ ഏതാനും ദിവസം മുമ്പാണ് വിള്ളല്‍ രൂപപ്പെട്ടത്. 60 വര്‍ഷത്തോളം പഴക്കമുള്ളതാണ് ദേശീയ പാതയിലെ മൊഗ്രാല്‍ പാലം. ദിവസേന നൂറുകണക്കിന് വലിയ ലോറികളടക്കം ഇതിലൂടെ കടന്നുപോകുന്നുണ്ട്. പില്ലറുകളിലെ ഇരുമ്പ് തൂണുകള്‍ മുഴുവനും ദ്രവിച്ച നിലയിലാണ്. അതിനിടെയാണ് കോണ്‍ക്രീറ്റില്‍ ചിലയിടങ്ങളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വിള്ളലുണ്ടായ ഭാഗത്ത് നിന്ന് വലിയ ശബ്ദം കേള്‍ക്കുന്നതും പതിവാണ്. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത് അടിയന്തിരമായി പരിഹരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.