കാസര്‍കോട്: കേരളത്തില്‍ ഇന്നലെ ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ നാളെയാണ് പെരുന്നാള്‍. റമദാന് 30ഉം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസികള്‍. റമദാനിലെ അവസാന വെള്ളിയാഴ്ച കൂടി ലഭിച്ചത് അവരുടെ സന്തോഷം ഇരട്ടിപ്പിച്ചു. ഇന്നലെ രാത്രി റമദാനിലെ അവസാനത്തെ തറാവീഹ് നിസ്കാരത്തിന് വിശ്വാസിയുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. നഗരത്തില്‍ വസ്ത്രങ്ങളും പാദരക്ഷകളും ഫാന്‍സി സാധനങ്ങളും വാങ്ങാനെത്തിയവരുടെ വലിയ തിരക്കായിരുന്നു ഇന്നലെയും. മൈലാഞ്ചി, മുല്ലപ്പൂ വില്പനക്കാരും നഗരം കയ്യടിക്കിയിരുന്നു.