കാസര്‍കോട്: രാഷ്ട്രീയത്തിന്റെ മറപിടിച്ച് സി.പി.എം കേരള ജനതയെ വഞ്ചിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി ബാവ ഹാജി പറഞ്ഞു. പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാര്‍ സൈദ്ധാന്തികന്‍ ആര്. ബാലശങ്കര്‍ വെളിപ്പെടുത്തിയ സി.പി.എം-ബി.ജെ.പി ബന്ധം ഒരേസമയം ഇരുപാര്‍ട്ടികളെയും വഞ്ചിക്കാന്‍ ഉദ്ദേശിച്ച് നേതൃത്വം തീരുമാനിച്ചുറപ്പിച്ചതാണ്. ന്യൂനപക്ഷ സംരക്ഷകരായി അഭിനയിച്ച് ഒരേ സമയം ഇരയോടൊപ്പവും വേട്ടക്കാരനൊപ്പവും അവര്‍ നില്‍ക്കുകയാണ് അത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്ലീം ലീഗിന് മേല്‍ വര്‍ഗീയത ആരോപിക്കുന്നവര്‍ ചരിത്രം മനസ്സിലാക്കാത്തവരാണ്. തുല്യതയുടെയും ജനസേവനത്തിന്റെയും രാഷ്ട്രീയമാണ് ഞങ്ങളുടെത്. യു.ഡി.എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ട് ജയിക്കും. മുമ്പെങ്ങുമില്ലാത്ത ഐക്യമാണ് ഇപ്പോഴുള്ളത്. പിണറായി സര്‍ക്കാരിനെ തൂത്തെറിയാന്‍ ജനം കാത്തിരിക്കുകയാണ്. പ്രവാസികള്‍ക്ക് പ്രത്യേകിച്ചും ലോക ഡൗണ്‍ കാലത്ത് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല.
പരാജയങ്ങളുടെ സര്‍ക്കാരായിരുന്നു പിണറായിയുടേത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ പോലും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചു. മുസ്ലിം ആദ്യം മുതല്‍ തന്നെ ഉയര്‍ത്തിപ്പിടിക്കുന്നത് സൗഹാര്‍ദ്ദത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയമാണ്. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ ജനം പുറന്തള്ളും. പാണക്കാട് തങ്ങള്‍ മാരുടെ നേതൃത്വം എല്ലാ വിഭാഗം ജനങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്. സി.പി.എം നെറി ആരോപണങ്ങള്‍ പലതും വില കുറഞ്ഞവയാണ്. വര്‍ഗീയ വാദത്തിനു തീവ്രവാദത്തിനും ഞങ്ങള്‍ എതിരാണ്. ഞാന്‍ എതിര് രാഷ്ട്രീയ ചേരിയിലേക്ക് പോകുന്നുവെന്ന് സി.പി.എം കേന്ദ്രങ്ങള്‍ ആസൂത്രിതമായി പ്രചരിപ്പിക്കുന്നുണ്ട്. പല ആരോപണങ്ങളും ഉന്നയിച്ചിട്ടും തൃപ്തി വരാത്തതിനാലാണത്. ലീഗ് രാഷ്ട്രീയം വിട്ട് എനിക്കൊരു ജീവിതമില്ല. ഈ സേവനം 50 കൊല്ലം മുമ്പ് തുടങ്ങിയതാണ്. ഇടതുപക്ഷത്തിന്റെ പ്രചരണത്തില്‍ വിശ്വസിക്കരുത്. ഞാനും എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനും ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. വീട്ടിലെ ഭക്ഷണ മേശയില്‍ രാഷ്ട്രീയം കാണുന്നത്. ശരിയല്ല പ്രവാസി വ്യവസായിയാണ് ഞാന്‍. രാഷ്ട്രീയവും സൗഹൃദവും കൂട്ടിക്കുഴക്കുന്ന ആളല്ല ഞാന്‍. മുസ്ലിം ലീഗുകാരനാണ്. മണ്ഡലങ്ങളിലെ സന്ദര്‍ശനങ്ങളിലൂടെ മനസ്സിലാവുന്നത് യു.ഡി.എഫ് ഇക്കുറി ചരിത്ര വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പോലുള്ള വര്‍ഗീയ കക്ഷികളുടെ വോട്ടുകള്‍ ആവശ്യപ്പെട്ടിട്ടില്ല. പ്രവാസികള്‍ക്ക് ഇപ്പോഴും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നില്ല കേന്ദ്ര സര്‍ക്കാര്‍. നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും അവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. മറ്റു രാജ്യങ്ങളിലെ പൗരന്മാര്ക്ക് അവരുടെ രാജ്യത്ത് പോയി വോട്ട് ചെയ്യാനുള്ള അവകാശങ്ങളും സൗകര്യങ്ങളും രാജ്യങ്ങള്‍ ഒരുക്കി നല്‍കുന്നുണ്ട്. ഇന്ത്യയില്‍ മാത്രം നടപ്പിലാക്കുന്നില്ല. മലപ്പുറത്ത് 16ല്‍ 16 സീറ്റും യു.ഡി.എഫ് നേടുമെന്നും ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ വ്യക്തമാക്കി.