ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് കടക്കുന്നു. 95 ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 93.81 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,551 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 40,726 പേര് രോഗമുക്തി നേടി.
ഇതുവരെ 89.32 ലക്ഷത്തോളം ആളുകള്‍ക്കാണ് രോഗം ഭേദമായത്. പുതിയ രോഗബാധിതരുടെ എണ്ണം ചൊവ്വാഴ്ചത്തെ കണക്കുകളേക്കാള്‍ 17 ശതമാനം കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 526 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,38,648 ആയി.
Covid Cases Cross 95 Lakhs In India, 90 Lakh Recovered So Far