വോട്ടെണ്ണലിനും തലേന്നും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി
ചെന്നൈ: വോട്ടെണ്ണല്‍ ദിവസവും തലേന്നും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. കോവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കോടതി വ്യക്തമാക്കി. വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് പുറമേ ഒന്നാം തീയതി കൂടി സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങുന്ന ബെഞ്ച് ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 28ന് തന്നെ ഇതു സംബന്ധിച്ച് […]

ചെന്നൈ: വോട്ടെണ്ണല്‍ ദിവസവും തലേന്നും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. കോവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കോടതി വ്യക്തമാക്കി. വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് പുറമേ ഒന്നാം തീയതി കൂടി സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങുന്ന ബെഞ്ച് ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 28ന് തന്നെ ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയാല്‍ സാധാരണക്കാര്‍ക്ക് മുന്‍കൂട്ടി ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിക്കുമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെത്തിയ ഹര്‍ജികള്‍ തീര്‍പ്പാക്കി. ലോക്ക്ഡൗണ്‍ വേണ്ടെന്നും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തൃപ്തികരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.