ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 54.50 രൂപയുമാണ് കൂടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 651 രൂപയായി. ഡെല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസം ഇത് 1241 രൂപയായിരുന്നു.
Commercial LPG price hiked by Rs 54 per cylinder in Delhi