കാസര്‍കോട്: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നിന്ന് എം.എല്‍.എമാരുടെ പ്രത്രേ്യക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം കാസര്‍കോട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ വിതരണം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. താലൂക്ക് കൗണ്‍സില്‍ പ്രസിഡണ്ട് ഇ. ജനാര്ദ്ദനന്, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. ലളിത, കെ.കെ. രാജന് മാസ്റ്റര്‍, ടി.കെ. രാജശേഖരന്, ബി. രാധാകൃഷ്ണന് പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ സ്വാഗതവും കെ.വി. സജേഷ് നന്ദിയും പറഞ്ഞു. കാസര്‍കോട് അസംബ്ലി മണ്ഡലത്തില്‍പെട്ട 35 വായനശാലയ്ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു.