ദുബായ്: നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി ബിസിനസ് ഔട്‌റീച്ച് സാധ്യമാക്കുന്ന സംരംഭത്തിന് ദുബായില്‍ തുടക്കം കുറിച്ച് കാസര്‍കോട് സ്വദേശി. എ.ഐ മുഖേന കമ്പനികളുടെ ബിസിനസ് സംബന്ധമായ പ്രൊഫഷണല്‍ ആശയവിനിമയം ഇമെയിലില്‍ സാധ്യമാക്കുന്ന മാജിക്പിച് എന്ന സംരംഭത്തിനാണ് പാം ജുമൈറ എലോഫ്റ്റ് ഹോട്ടല്‍ ബീച്ച് സൈറ്റില്‍ നടന്ന ചടങ്ങില്‍ തുടക്കമായത്. ഇതുപയോഗിക്കുന്നത് വഴി ജീവനക്കാരുടെ ആശ്രിതത്വം കുറയുകയും സേവനം കൂടുതല്‍ കാര്യക്ഷമതയോടെ വേഗത്തിലും സുഗമമായും നിര്‍വഹിക്കപ്പെടുകയും ചെയ്യുമെന്ന് മാജിക്പിച് സ്ഥാപക സി.ഇ.ഒ അബ്ദുല്‍ ഖാദര്‍ നിഹാഫ് വ്യക്തമാക്കി. 30 പേരടങ്ങിയ സംഘമാണ് ഈ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സി.ഇ.ഒ അബ്ദുല്‍ ഖാദര്‍ നിഹാഫിന്റെ പിതാവ് കെ.എം ഹനീഫ്, മാതാവ് ജുവൈരിയ്യ ഹനീഫ് എന്നിവര്‍ ചേര്‍ന്ന് ലോഞ്ചിംഗ് നിര്‍വഹിച്ചു. വ്യവസായ പ്രമുഖന്‍ യഹ്‌യ തളങ്കര, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര, ദുബായ് ഡ്യൂട്ടി ഫ്രീ ഫിനാന്‍സ് കണ്‍ട്രോളര്‍ ബി.എം. റാഫി, യു.എ.ഇ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സി.പി റിസ്വാന്‍, റാഫി ഫില്ലി, ബി.എം നൗഷാദ്, പി.എ ഹംസ കോഴിക്കോട്, പി.എ അബ്ദുല്ലത്വിഫ്, പി.എ ഷാഫി, പി.എ അബ്ദുല്ല ഇബ്രാഹിം, പി.എ സല്‍മാന്‍ ഇബ്രാഹിം, പി.എ അമീന്‍ ഇബ്രാഹിം, പി.എ സുബൈര്‍ ഇബ്രാഹിം, പി.എ ബിലാല്‍ ഇബ്രാഹിം, പി.എ ആദില്‍ ഇബ്രാഹിം, ഡോ. ഷാഫി, ഹാഷിം അസ്മ ടവര്‍, അബ്ദുല്ല എ.കെ ഡിസൈനോ, സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, ഷുഹൈബ് വൈസ്രോയി, കെ.എം ബഷീര്‍ കാര്‍വാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടി.എ ഷാഫി നന്ദി പറഞ്ഞു. അഹ്മദ് പ്രാര്‍ത്ഥന നടത്തി. മാജിക്പിച് സ്ട്രാറ്റജി ഹെഡ് അബ്ദുല്ല ഫാദില്‍, ഡിസൈന്‍ ഹെഡ് അന്‍വര്‍ സ്വാദിഖ്, ക്രിയേറ്റീവ് ഡയറക്ടര്‍ മുഹമ്മദ് ഹനീന്‍, ഓപ്പറേഷന്‍സ് ഹെഡ് അബ്ദുല്ല ആമിര്‍, സെയില്‍സ് ഹെഡ് അഹ്മദ് ഷഹീന്‍, മാര്‍ക്കറ്റിംഗ് ഹെഡ് മുഹമ്മദ് ശിഫ്‌നാന്‍ എന്നിവരും അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.