സമസ്ത അംഗത്വ ക്യാമ്പയിന്‍ ജില്ലയില്‍ സമാപിച്ചു; കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പ്രസിഡണ്ട്

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 2023 ഒക്ടോബര്‍ മുതല്‍ ആചരിച്ചു വരുന്ന അംഗത്വ ക്യാമ്പയിന്‍ ജില്ലയില്‍ സമാപിച്ചു. പുത്തിഗെ മുഹിമ്മാത്തില്‍ ജില്ലാ ജനറല്‍ ബോഡിയും പുന:സംഘടനയും നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സമസ്ത നൂറാം വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. […]

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 2023 ഒക്ടോബര്‍ മുതല്‍ ആചരിച്ചു വരുന്ന അംഗത്വ ക്യാമ്പയിന്‍ ജില്ലയില്‍ സമാപിച്ചു. പുത്തിഗെ മുഹിമ്മാത്തില്‍ ജില്ലാ ജനറല്‍ ബോഡിയും പുന:സംഘടനയും നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സമസ്ത നൂറാം വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. പൊന്മള മുഹിയുദ്ദീന്‍ കുട്ടി ബാഖവി, അലവി സഖാഫി കൊളത്തൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി പ്രവര്‍ത്തന-സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സയ്യിദ് മുഹമ്മദ് അഷറഫ് തങ്ങള്‍ ആദൂര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, വൈ.എം അബ്ദുറഹ്മാന്‍ അഹ്‌സനി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മൂസല്‍ മദനി തലക്കി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, അബ്ദുല്‍ മജീദ് ഫൈസി, ഇബ്രാഹിം ദാരിമി ഗുണജെ, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, അബ്ദുസ്സലാം ദാരിമി കുബണൂര്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി, കെ.പി അബ്ദുറഹ്മാന്‍ സഖാഫി പഴയ കടപ്പുറം, എം.പി അബ്ദുല്ല ഫൈസി നെക്രാജെ, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതവും മൊയ്തു സഅദി ചേരുര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ (പ്രസി.), മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ (ജന. സെക്ര.), എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് (ട്രഷ.), സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് അഷ്റഫ് അസ്സഖാഫ് തങ്ങള്‍ ആദൂര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി (വൈ.പ്രസി.), കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, മൊയ്തു സഅദി ചേരൂര്‍, വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ (സെക്ര.).

Related Articles
Next Story
Share it