കാസര്‍കോട്: ഒട്ടേറേ സൗജന്യങ്ങളും ഇളവുകളും സമ്മാനങ്ങളുമായി ഏഴ് ദിവസം ബിഗ് ബസാറില്‍ ഒരുക്കിയതായി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ആഗസ്റ്റ് ഒമ്പത് മുതല്‍ 15 വരെയാണ് സൗജന്യങ്ങളും ഇളവുകളും നല്‍കുന്നത്. 3000 രൂപയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോ ആട്ടയും ഒരു കിലോ പരിപ്പും ഒരു കിലോ അരിയും സൗജന്യമായി ലഭിക്കും. ആഗസ്റ്റ് എട്ട് വരെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇവ ലഭിക്കുക. ഏത് ബിഗ് ബസാര്‍ സ്റ്റോറിലും ബിഗ് ബസാര്‍ ആപ്പില്‍ ഓണ്‍ലൈനായും shopbigbazaar.com ല്‍ ലോഗിന്‍ ചെയ്തും ആഗസ്റ്റ് എട്ട് വരെ പ്രീ ബുക്കിംഗ് ചെയ്യാം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 3000 രൂപയുടെ ഇ.ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. ഭക്ഷ്യവസ്തുക്കള്‍, ഫാഷന്‍, ഗാര്‍ഹിക വസ്തുക്കള്‍, ഇലക്ട്രിക്ക് ഉപകരണങ്ങള്‍ എന്നിവയ്ക്കെല്ലാം മെഗാ ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും. പത്രസമ്മേളനത്തില്‍ മനോഹര്‍ റൈ, മിഥുന് ആന്റണി, പി.കെ. ഷഫീക്ക് എന്നിവര്‍ സംബന്ധിച്ചു.