മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ 13 ലക്ഷത്തിലേറെ രൂപയുടെ അനധികൃതസ്വര്‍ണവുമായി ഭട്കല് സ്വദേശി പിടിയിലായി. ഭട്കലിലെ പി. അബു ഉബൈദിനെയാണ് കസ്റ്റംസ് പിടികൂടിയത്. വ്യാഴാഴ്ച ദുബായില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് അബു മംഗളൂരു വിമാനത്താവളത്തിലെത്തിയത്. പശയില്‍ കലര്‍ത്തി ചെറിയ പായ്ക്കുകളാക്കി ഷര്‍ട്ടിന്റെ കൈയില്‍ തുന്നിപ്പിടിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത്.