വനിതാസ്ഥാനാര്‍ത്ഥികളെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്താല്‍ ജാമ്യമില്ലാകേസ്; നടപടി ഐ.ടി ആക്ടുകളും പൊലീസ് ആക്ടുകളും അനുസരിച്ച്; ഉത്തരവ് പൊലീസ് സ്റ്റേഷനുകളിലെത്തി

കാസര്‍കോട്: വനിതാ സ്ഥാനാര്‍ത്ഥികളെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി വരുന്നു.നവമാധ്യമങ്ങളില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളിട്ടതായി പരാതി ലഭിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. ഐ.ടി ആക്ടും പൊലീസ് ആക്ടുകളും അനുസരിച്ചായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. രാഷ്ട്രീയതിരാളികളായ വനിതാ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോകള്‍  മറ്റ് ചിത്രങ്ങളുമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നവര്‍ക്കും നിയമം ബാധകമാണ്. ഇതുസംബന്ധിച്ച ഉത്തരവ് എല്ലാ പൊലീസ് സ്റ്റേഷനുകളിലുമെത്തിക്കഴിഞ്ഞു. വനിതാ സ്ഥാനാര്‍ഥികളെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളും ചിത്രങ്ങളും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് നടപടി ശക്തമാക്കിയത്.

Related Articles
Next Story
Share it