മംഗളൂരു: ഭര്‍തൃമതിയെ കൊലപ്പെടുത്തിയ ശേഷം പൂക്കച്ചവടക്കാരന് ആത്മഹത്യ ചെയ്തു. സൂറത്കല്‍ മുക്കയിലെ അശോക് ഭണ്ഡാരിയുടെ ഭാര്യ സൂറഞ്ജെയിലെ രേഖ(39) ആണ് കൊല്ലപ്പെട്ടത്. കുലായ് റെയില്‍വെ പാലത്തിന് സമീപത്തെ വസന്ത് കുമാര്‍(44) ആണ് ആത്മഹത്യ ചെയ്തത്. വസന്തകുമാര്‍ രേഖയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വസന്തിന്റെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വസന്തിന്റെ പൂക്കടയില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന് ശേഷം വസന്ത് രേഖയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന ് പൊലീസ് പറഞ്ഞു.