കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ബേബി ബാലകൃഷ്ണന്‍ ചുമതലയേറ്റു
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി എല്‍.ഡി.എഫിലെ ബേബി ബാലകൃഷ്ണന്‍ ചുമതലയേറ്റു. പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതിന് ഇന്ന് രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ എട്ട് വോട്ടുകള്‍ നേടിയാണ് ബേബി വിജയിച്ചത്. യു.ഡി.എഫിലെ ജമീലാ സിദ്ധിഖ് ദണ്ഡഗോളിക്ക് 7 വോട്ടുകള്‍ ലഭിച്ചു. സി.പി.എമ്മിലെ സി.ജെ. സജിത്താണ് ബേബി ബാലകൃഷ്ണന്റെ പേര് നിര്‍ദ്ദേശിച്ചത്. സി.പി.ഐയിലെ അഡ്വ. എസ്.എന്‍. സരിത പിന്താങ്ങി. കോണ്‍ഗ്രസിലെ ഗീതാകൃഷ്ണനാണ് ജമീലയുടെ പേര് നിര്‍ദ്ദേശിച്ചത്. ലീഗിലെ ഗോള്‍ഡന്‍ റഹ്‌മാന്‍ പിന്താങ്ങി. ബി.ജെ.പിയുടെ രണ്ട് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയില്ല. വരണാധികാരി കൂടിയായ […]

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി എല്‍.ഡി.എഫിലെ ബേബി ബാലകൃഷ്ണന്‍ ചുമതലയേറ്റു. പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതിന് ഇന്ന് രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ എട്ട് വോട്ടുകള്‍ നേടിയാണ് ബേബി വിജയിച്ചത്. യു.ഡി.എഫിലെ ജമീലാ സിദ്ധിഖ് ദണ്ഡഗോളിക്ക് 7 വോട്ടുകള്‍ ലഭിച്ചു. സി.പി.എമ്മിലെ സി.ജെ. സജിത്താണ് ബേബി ബാലകൃഷ്ണന്റെ പേര് നിര്‍ദ്ദേശിച്ചത്. സി.പി.ഐയിലെ അഡ്വ. എസ്.എന്‍. സരിത പിന്താങ്ങി. കോണ്‍ഗ്രസിലെ ഗീതാകൃഷ്ണനാണ് ജമീലയുടെ പേര് നിര്‍ദ്ദേശിച്ചത്. ലീഗിലെ ഗോള്‍ഡന്‍ റഹ്‌മാന്‍ പിന്താങ്ങി. ബി.ജെ.പിയുടെ രണ്ട് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയില്ല.
വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍, ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി. സതീഷ് ചന്ദ്രന്‍, സി.എച്ച്. കുഞ്ഞമ്പു, സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, കരിവെള്ളൂര്‍ വിജയന്‍, അഡ്വ. വി.പി.പി. മുസ്തഫ, എ. ഗോവിന്ദന്‍ നായര്‍, ഹര്‍ഷാദ് വോര്‍ക്കാടി തുടങ്ങിയ നേതാക്കള്‍ അടക്കമുള്ളവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.