കാഞ്ഞങ്ങാട്: അരയി ഗ്രാമത്തിന്റെ ജനകീയ വൈദ്യരായിരുന്ന ആറങ്ങാടി വൈദ്യരെന്ന നാരായണന് വൈദ്യര് (97) അന്തരിച്ചു. ശിവാനന്ദ ആയുര്‍വേദിക് ഹെര്‍ബല്‍ റെമഡീസ് സ്ഥാപകനാണ്.
ദീര്‍ഘകാലം വടകര സ്വാമി ശിവാനന്ദ പരമഹംസരുടെ സിദ്ധാശ്രമത്തിലെ അന്തേവാസിയായിരുന്നു. ആശ്രമത്തില്‍ നിന്ന് പരിശീലിച്ച ആയുര്‍വേദ ചികിത്സ ഗ്രാമത്തിലെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ആറു പതിറ്റാണ്ട് കാലം സമര്‍പ്പിക്കുകയായിരുന്നു. വേണ്ടത്ര ചികിത്സാ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് വൈദ്യര് ആരംഭിച്ച ആറങ്ങാടിയിലെ ജഗദീഷ് ആയുര്‍വേദ ഔഷധശാല പാവപ്പെട്ട രോഗികള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. വിദൂരസ്ഥലങ്ങളില്‍ നിന്നു പോലും ഇവിടേക്ക് രോഗികള്‍ എത്തുമായിരുന്നു. കിഴക്കം വയല്‍ ചന്തന് കുഞ്ഞിയുടെയും മാണിക്കമ്മയുടെയും മകനാണ്. ഭാര്യ: ശാരദ. മക്കള്‍: ചന്ദ്രമതി (മുത്തപ്പന് തറ, കാഞ്ഞങ്ങാട്) അനസൂയ (കല്യാണ്‍ റോഡ്, മടിക്കൈ), യമുന (തോയമ്മല്‍), സരസ്വതി (ഉദയനഗര്‍, പുല്ലൂര്‍), ഹരിശ്ചന്ദ്രന് (മാവുങ്കാല്‍) ജഗദീശന് (അരയി). മരുമക്കള്‍: എം.വി. കുമാരന് (ശിവാനന്ദ ഫ്ളവര്‍ മില്‍, ഹൊസ്ദുര്‍ഗ്), കരുണാകരന് (കല്യാണ്‍ റോഡ്), വിശ്വാമിത്രന് വൈദ്യര് (സിദ്ധ ശിവാനന്ദ ഫാര്‍മസി, ഹൊസ്ദുര്‍ഗ്), പ്രഹ്ലാദന് വൈദ്യര് (ശിവാനന്ദ ആയുര്‍വേദിക് ഫാര്‍മസി (കോട്ടച്ചേരി), ശാന്ത (മാവുങ്കാല്‍), രേണുക (കായണ്ണ, പേരാമ്പ്ര). സഹോദരങ്ങള്‍: പാറുവമ്മ (അരയി), പരേതരായ ചന്തന് കുഞ്ഞ്, കുഞ്ഞാത, നാരായണി, കൊട്ടന്.