മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച എസ്.ഐയെ സ്‌കൂട്ടറിടിച്ച് പരിക്കേല്‍പ്പിച്ചു; 17കാരനെതിരെ കേസ്

ബേക്കല്‍: മണല്‍കടത്ത് തടയാന്‍ ശ്രമിച്ച എസ്.ഐയെ സ്‌കൂട്ടറിടിച്ച് പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ സ്വദേശിയും ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയുമായ നസീബിനാണ് സകൂട്ടര്‍ ഇടിച്ച് പരിക്കേറ്റത്. സംഭവത്തില്‍ ബേക്കല്‍ സ്വദേശിയായ പതിനേഴുകാരനെതിരെ പൊലീസ് കേസെടുത്തു. ബേക്കല്‍ കോടി കടപ്പുറത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. അനധികൃതമായി മണല്‍ കടത്തുന്ന വിവരമറിഞ്ഞ് എസ്.ഐ. സകൂട്ടറില്‍ കടപ്പുറത്ത് എത്തിയതായിരുന്നു. ഒരു സ്‌കൂട്ടറില്‍ ചാക്കുകളില്‍ മണല്‍ നിറച്ച് കൊണ്ടു പോകുന്നത് കണ്ട എസ്.ഐ തടയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുദ്യോഗസ്ഥന്റെ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം പതിനേഴുകാരന്‍ തന്റെ […]

ബേക്കല്‍: മണല്‍കടത്ത് തടയാന്‍ ശ്രമിച്ച എസ്.ഐയെ സ്‌കൂട്ടറിടിച്ച് പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ സ്വദേശിയും ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയുമായ നസീബിനാണ് സകൂട്ടര്‍ ഇടിച്ച് പരിക്കേറ്റത്. സംഭവത്തില്‍ ബേക്കല്‍ സ്വദേശിയായ പതിനേഴുകാരനെതിരെ പൊലീസ് കേസെടുത്തു.
ബേക്കല്‍ കോടി കടപ്പുറത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. അനധികൃതമായി മണല്‍ കടത്തുന്ന വിവരമറിഞ്ഞ് എസ്.ഐ. സകൂട്ടറില്‍ കടപ്പുറത്ത് എത്തിയതായിരുന്നു. ഒരു സ്‌കൂട്ടറില്‍ ചാക്കുകളില്‍ മണല്‍ നിറച്ച് കൊണ്ടു പോകുന്നത് കണ്ട എസ്.ഐ തടയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുദ്യോഗസ്ഥന്റെ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം പതിനേഴുകാരന്‍ തന്റെ സ്‌കൂട്ടര്‍ ഓടിച്ചുപോകുകയായിരുന്നു.
കാലിന് പരിക്കേറ്റ എസ്.ഐയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പരിക്കേല്‍പ്പിച്ചതിനുമാണ് പതിനേഴുകാരനെതിരെ കേസെടുത്തിരിക്കുന്നത്.

Related Articles
Next Story
Share it