കാഞ്ഞങ്ങാട്: ബൈക്കിലെത്തി സ്ത്രീകളുടെ മാല തട്ടിപ്പറിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിലായി. കാഞ്ഞങ്ങാട് പഴയ കടപ്പുറം അഫ്സല് മന്‍സിലിലെ കെ. അഫ്സലി (23) നെയാണ് എസ്.ഐ. കെ.കെ ശ്രീജേഷ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മടിയന്‍ സ്വദേശി നസിറുദ്ദീന്റെ കൂട്ടാളിയാണ് അഫ്സലെന്ന് പൊലീസ് പറഞ്ഞു. പടന്നക്കാട് എസ്.എന്‍.എ.യു.പി സ്കൂളിനു സമീപത്തെ രോഹിണിയുടെ മാലയാണ് ഏറ്റവും അവസാനമായി തട്ടിപ്പറിച്ചത്. ഈ മാല കഴിഞ്ഞ ദിവസം അറസ്റ്റിലായ നസിറുദ്ദീന്റെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നും കണ്ടെത്തി.