ആദൂര്‍: ഓഡിറ്റോറിയം സൂപ്പര്‍വൈസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിയണ്ണി പുത്തിയമൂലയിലെ പരേതരായ കമ്മാരന് മണിയാണിയുടെയും അമ്മാളുകുഞ്ഞിയമ്മയുടെയും മകന് ദാമോദരമണിയാണി(59)യാണ് മരിച്ചത്. ബോവിക്കാനം കൈലാസ് ഓഡിറ്റോറിയത്തിന്റെ സൂപ്പര്‍വൈസറാണ്. കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് ബോവിക്കാനം കോര്പ്പറേഷന് ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുറിയില്‍ ദാമോദരമണിയാണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ; ശോഭ. മകള്‍: ശില്പ. സഹോദരങ്ങള്‍: നാരായണന്, കൃഷ്ണന്, പത്മനാഭന്, രാധാകൃഷ്ണന്, സരസ്വതി, പരേതനായ കുഞ്ഞിക്കണ്ണന്, ഗോപാലന്, ശങ്കരന്, രാഘവന്.