കോവിഡിനോട് പൊരുതി വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്; എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം

തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം അധ്യയന വര്‍ഷത്തിലും കോവിഡിനോട് പൊരുതി വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. കോവിഡിന്റെ രണ്ടാം തരംഗം ഭീഷണിയാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷകള്‍ നടക്കുക. കൊവിഡ് ഭീഷണിക്കിടെ 2020 മെയ് മാസത്തില്‍ വിജയകരമായി പൊതുപരീക്ഷകള്‍ നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണയും വിദ്യാഭ്യാസ വകുപ്പ് സജ്ജീകരണങ്ങളൊരുക്കിയിരിക്കുന്നത്. ഒരു ക്ലാസ് മുറിയില്‍ പരാമാവധി 20 പേര്‍ മാത്രമാകും പരീക്ഷയെഴുതുക. കൊവിഡ് ബാധിതരായ വിദ്യാര്‍ഥികളുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇവര്‍ക്ക് പ്രത്യേക സൗകര്യം […]

തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം അധ്യയന വര്‍ഷത്തിലും കോവിഡിനോട് പൊരുതി വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. കോവിഡിന്റെ രണ്ടാം തരംഗം ഭീഷണിയാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷകള്‍ നടക്കുക. കൊവിഡ് ഭീഷണിക്കിടെ 2020 മെയ് മാസത്തില്‍ വിജയകരമായി പൊതുപരീക്ഷകള്‍ നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണയും വിദ്യാഭ്യാസ വകുപ്പ് സജ്ജീകരണങ്ങളൊരുക്കിയിരിക്കുന്നത്.

ഒരു ക്ലാസ് മുറിയില്‍ പരാമാവധി 20 പേര്‍ മാത്രമാകും പരീക്ഷയെഴുതുക. കൊവിഡ് ബാധിതരായ വിദ്യാര്‍ഥികളുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇവര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. രോഗലക്ഷണമുള്ളവരേയും ക്വാറന്റൈനിലുള്ളവരേയും പ്രത്യേക ഹാളിലിരുത്തി പരീക്ഷയെഴുതിക്കും. ഇവരുടെ ഉത്തരക്കടലാസുകള്‍ പ്ലാസ്റ്റിക് കവറുകളില്‍ ശേഖരിച്ച് സീല്‍ ചെയ്യും.

വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിക്കുക, കൂടെ ഒരു തൂവാല കൂടി കരുതുക. പരീക്ഷയ്ക്കാവശ്യമായ സാമഗ്രികളും ഹാള്‍ ടിക്കറ്റും കുടിവെള്ളവും ഉറപ്പാക്കണം. സ്‌കൂളിലേക്കുള്ള യാത്രയില്‍ ശാരീരിക അകലം പാലിക്കുക. അര മണിക്കൂര്‍ മുമ്പ് സ്‌കൂളിലെത്തണം. സ്‌കൂള്‍ കവാടത്തിലെ തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷം കൈകള്‍ അണുവിമുക്തമാക്കുക. പേന ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൈമാറരുത്. കൂട്ടം കൂടിയുള്ള ചര്‍ച്ചയും ഹസ്തദാനവും ഒഴിവാക്കുക. പരീക്ഷ കഴിഞ്ഞാലുടന്‍ വീട്ടിലേക്ക് മടങ്ങുക. ശാരീരിക അസ്വസ്ഥത തോന്നിയാല്‍ അധ്യാപകരോട് പറയുക. തുടങ്ങിയ നിര്‍ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിന്റെ പ്രധാന കവാടത്തിലൂടെ മാത്രമായിരിക്കും പ്രവേശനം. ശരീര താപനില പരിശോധിച്ച് സാനിറ്റൈസര്‍ നല്‍കിയാണ് വിദ്യാര്‍ഥികളെ ഹാളില്‍ പ്രവേശിപ്പിക്കുക. യാത്രാസൗകര്യം ക്ലാസ് അധ്യാപകര്‍ വഴി ക്രമീകരിച്ചിട്ടുണ്ട്. മോഡല്‍ പരീക്ഷയും ക്ലാസുകളും നടന്നതിനാല്‍ പരീക്ഷാ സംവിധാനങ്ങളെപ്പറ്റി വലിയ ആശങ്കയില്ലാതെയാണ് വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളിലെത്തുക.

Related Articles
Next Story
Share it